
ഈ സീസൺ അവസാനിച്ചതിന് ശേഷവും ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. എന്നാൽ ഈ സീസണിന്റെ അവസാനത്തോടെ ടീം വിടാനുള്ള ഒരു ശ്രമവും താൻ നടത്തിയില്ലെന്ന് വെർണർ വ്യക്തമാക്കി. ഈ സീസണിൽ ചെൽസിയ്ക്ക് വേണ്ടി 39 മത്സരങ്ങൾ കളിച്ച ടിമോ വെർണർ 10 ഗോളുകൾ മാത്രമാണ് നേടിയത്.
സീസണിന്റെ തുടക്കത്തിൽ ഗോളുകൾ നേടിയ വെർണർ ക്ലബിനും രാജ്യത്തിനും വേണ്ടി അവസാനം കളിച്ച 30 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ പരിശീലക സ്ഥാനത്ത് ഫ്രാങ്ക് ലാംപാർഡ് മാറി തോമസ് ടൂഹൽ വന്നതിന് ശേഷം ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞിലെങ്കിലും ടിമോ വെർണർ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.
Post Your Comments