Latest NewsIndiaNews

തമിഴ്‌നാട്ടിൽ അധികാരത്തിലെത്താന്‍ പോകുന്നുവെന്നതിന്​ സംശയമൊന്നുമില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം തമിഴ്​നാട്ടില്‍ നടപ്പാക്കില്ലെന്ന്​ പ്രഖ്യാപിച്ച്‌​ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എം.കെ സ്റ്റാലിന്‍. ഏപ്രില്‍ ആറിന്​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കവേയാണ്​ സ്റ്റാലിന്‍റെ പരാമര്‍ശം. ജോളര്‍പേട്ടില്‍ തെരഞ്ഞെടുപ്പ്​ പരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു സ്റ്റാലിന്‍റെ പരാമര്‍ശം. എ.ഐ.ഡി.എം.കെ തെ​രഞ്ഞെടുപ്പ്​ അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്നും ഞങ്ങള്‍ ആദ്യം മുതലേ സി.എ.​എയെ എതിര്‍ത്തവരാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

Also Read:മോദിയെ വരവേല്‍ക്കാന്‍ പ്രമാടം ഒരുങ്ങുന്നു; വിജയ് റാലിയില്‍ സസ്‌പെന്‍സുമായി ബിജെപി

”ഞാന്‍ ഉറപ്പുനല്‍കുന്നു. നമ്മള്‍ അധികാരത്തിലെത്താന്‍ പോകുന്നുവെന്നതിന്​ സംശയമൊന്നുമില്ല. നമ്മള്‍ അധികാരത്തിലെത്തിയാല്‍ സി.എ.എ തമിഴ്​നാട്ടില്‍ നടപ്പാക്കില്ല.
ഇത്​ സ്റ്റാലിന്‍ നല്‍കുന്ന ഉറപ്പാണ്” -സ്റ്റാലിന്‍ പറഞ്ഞു. പൗരത്വ ബില്ലിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച കാര്യവും സ്റ്റാലിന്‍ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button