ചെന്നൈ: ചിതറിപ്പോയ എല്ലാ ഘടക കക്ഷികളെയും ഒരുമിച്ച് കൂട്ടി ഇന്ത്യയിൽ ഒരു വലിയ പ്രതിപക്ഷം രൂപപ്പെടുത്താൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ശ്രമിക്കുന്നതായി സൂചന. ബിജെപി ഇതര പാർട്ടികളെയെല്ലാം തനിക്ക് കീഴിൽ അണിനിരത്തിക്കൊണ്ടാവും സ്റ്റാലിൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ സ്റ്റാലിൻ അതിനുവേണ്ട സൂചനയും നൽകിയിരുന്നു.
Also Read:മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് പത്തോളം ബൈക്കുകൾ ഓടിച്ചുകയറ്റി യുവാക്കൾ
ബിജെപിയ്ക്കെതിരെ അണിനിരക്കുക എന്നത് പോലെ തന്നെ ആംആദ്മിയ്ക്കെതിരെയും പോരാടാനാണ് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളെ മുൻനിർത്തി സ്റ്റാലിൻ ആലോചിക്കുന്നത്. ഒന്നിനുപുറകെ ഒന്നായി ഓരോ സംസ്ഥാനങ്ങളിലേക്കും ചുവടുറപ്പിക്കുക എന്ന കെജ്രിവാളിന്റെ തന്ത്രത്തെ പൊളിച്ചടുക്കണമെന്നാണ് സ്റ്റാലിന്റെ പക്ഷം.
അതേസമയം, പഞ്ചാബ് പിടിച്ചതോടെ അടുത്ത വർഷത്തെ രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ കൂടി വിജയിക്കാനാണ് ആം ആദ്മിയുടെ നീക്കം. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് സോമനാഥ് ഭാരതിപറഞ്ഞു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം, ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments