കോന്നി: പത്തനംതിട്ടയിൽ ആദ്യമായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ പ്രമാടം ഒരുങ്ങുന്നു. ഏപ്രില്‍ രണ്ടിനാണ് പ്രധാനമന്ത്രി പ്രമാടത്ത് എത്തുന്നത്. വിജയ് റാലിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു. പ്രധാനമന്ത്രിയെ വരവേര്‍ക്കാനുള്ള ഒരുക്കങ്ങള്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. പന്തല്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണം തുടങ്ങി. എസ്.പി.ജിയുടെയും കേന്ദ്ര, സംസ്ഥാന സേവനകളുടെയും സുരക്ഷാ പരിശോധനകള്‍ നടക്കുന്നുണ്ട്.
Read Also: കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും ബിജെപി പിന്മാറണം : കടകംപള്ളി
വൻ ജനാവലിയാണ് പത്തനംതിട്ടയിൽ മോദിയെ വരവേൽക്കാനൊരുങ്ങുന്നത്. കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രന്‍, റാന്നിയിലെ സ്ഥാനാര്‍ത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പദ്മകുമാര്‍, അടൂരിലെ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍, തിരുവല്ല സ്ഥാനാര്‍ത്ഥി അശോകന്‍ കുളനട, ആറന്‍മുള സ്ഥാനാര്‍ത്ഥി ബിജു മാത്യു എന്നിവരും ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളും വിജയ് റാലിയില്‍ പങ്കെടുക്കും. ഏപ്രില്‍ രണ്ടിന് രാവിലെ 11.30നുള്ളില്‍ പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയം മൈതാനിയില്‍ സന്ദര്‍ശകര്‍ പ്രവേശിക്കണം. 11 മുതലാണ് പ്രവേശനം അനുവദിക്കുക. മത സാമുദായിക നേതാക്കള്‍ പ്രത്യേകം ക്ഷണിതാക്കളായെത്തും. പ്രധാനമന്ത്രി ആദ്യമായാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്. എല്ലാ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരെത്തും. കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം 30,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Post Your Comments