ന്യൂഡൽഹി: തമിഴ്നാട്ടിലെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിപ്പുറയ്ക്കാത്തത് കൊണ്ടാവും ഡിഎംകെ മുഖ്യമന്ത്രി സ്റ്റാലിൻ രാജ്യതലസ്ഥാനത്ത് പുതിയ പാർട്ടി ഓഫീസ് പണികഴിപ്പിച്ചിരിക്കുന്നു. ബിജെപിയെ രാജ്യത്ത് നിന്ന് തന്നെ കെട്ടു കെട്ടിയ്ക്കണമെന്നാണ് ഈ പുതിയ നീക്കത്തിലൂടെ സ്റ്റാലിൻ സ്വപ്നം കാണുന്നത്. ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമാക്കി ദ്രാവിഡ മുന്നേറ്റ കഴകത്തെ മാറ്റുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഡിഎംകെയും നേതാക്കളും.
Also Read:വേനൽക്കാലത്ത് മുടിയെ സംരക്ഷിക്കാൻ!
ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ബദല്‍ ഉണ്ടാക്കാനാണ് ഡല്‍ഹിയില്‍ തന്നെ ഓഫീസ് തുറക്കുന്നതോടെ, സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. സ്റ്റാലിനെ മുന്നിൽ നിർത്തി സിതാറാം യെച്ചൂരിയും പുതിയ പല പദ്ധതികളും പ്ലാൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായ യെച്ചൂരിയുടെ പ്രസ്താവനകളിൽ നിന്നും അത് വ്യക്തമാണ്.
തമിഴ്നാട്ടിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാലിൻ, പല സമയങ്ങളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ബിജെപിയ്ക്ക് എതിരാണ് ആ രാഷ്ട്രീയമെന്നത് കൃത്യമാണ്. തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ പോലും സ്റ്റാലിൻ അതിന്റെ സൂചനകൾ നൽകിയിരുന്നു. ബിജെപി ഇതര നേതാക്കളെയാണ് അന്ന് സ്റ്റാലിൻ വേദിയിൽ അണിനിരത്തിയിരുന്നത്. ഡൽഹിയിലെ ഡിഎംകെയുടെ ഓഫീസ് തുറക്കുന്നതോടെ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ പോരാട്ടങ്ങൾക്ക് തുടക്കമാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments