തിരുവനന്തപുരം: അനുമതിയില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാടിനയച്ച കത്ത് പാഴായി. കേരളത്തിന്‍റെ നിര്‍ദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകള്‍ തുറന്നു. രാത്രി 10 മണിക്ക് ശേഷം നാല് ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് ക്രമീകരിക്കുകയും ചെയ്തതോടെ പുലര്‍ച്ചെ ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു.
Also Read:പിടികിട്ടാപ്പുള്ളി അറസ്റ്റിൽ : പിടിയിലായത് 26 വര്‍ഷത്തിന് ശേഷം
രാത്രികാലത്ത് അണക്കെട്ട് തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നേരിട്ട് കത്തയച്ചിരുന്നു. എന്നാൽ ഇതിനു വില കൽപിക്കാതെയാണ് തമിഴ്നാട് വീണ്ടും തങ്ങളുടെ നടപടി തുടർന്നത്. തമിഴ്നാടിന്‍റെ ധിക്കാരപൂര്‍ണമായ സമീപനത്തിനെതിരെ ജില്ലയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയർന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ കത്തിൽ നടപടിയുണ്ടാകാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവയ്ക്കുന്നത്. തമിഴ്നാടിന്റെ മുന്നറിയിപ്പില്ലാതെയുള്ള ഡാം തുറക്കൽ പ്രദേശവാസികൾക്ക് വരുത്തുന്ന തീരാ ദുരന്തങ്ങളാണ് ഈ പ്രതിഷേധം ശക്തമാക്കുന്നത്.
Post Your Comments