തിരുവനന്തപുരം: നിയമസഭാ കാലാവധി തീരും മുന്‍പ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ തീരുമാനം. പിന്നീട് ഇത് മാറ്റിവച്ചു. തങ്ങളുടെ നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞ കമ്മീഷന്‍ കേസ് തിങ്കളാഴ്‌ച പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും ഹൈക്കോടതിയെ അറിയിച്ചു.
ഏപ്രില്‍ 21ന് മൂന്ന് അംഗങ്ങളുടെ കാലാവധി തീരുകയാണ്. അതിനുമുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹര്‍ജി വന്നതോടെ പ്രശ്‌നത്തില്‍ രേഖാമൂലമുളള അഭിപ്രായം കോടതി കമ്മീഷനോട് തേടി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കുറച്ച് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യത്തോടെയാണ് തിങ്കളാഴ്‌ചത്തേക്ക് കേസ് പരിഗണിക്കണം എന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്. കേസില്‍ ഹര്‍ജികള്‍ ഏപ്രില്‍ ഏഴിലേക്ക് മാറ്റിയതായി കോടതി അറിയിച്ചു,
Post Your Comments