KeralaLatest News

രാജ്യസഭാസീറ്റ് ലീഗിന് തന്നെ, ആരാണെന്ന് തങ്ങൾ പറയും, പ്ലസ് വൺ സീറ്റ് മന്ത്രി കണ്ണടച്ചിരുട്ടാക്കുന്നു- കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റ് മുസ്‌ലിം ലീഗിന് തന്നെയെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സീറ്റിൽ ആരെന്ന കാര്യം സമയമാകുമ്പോൾ തങ്ങൾ പറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം പ്ലസ് വൺ സീറ്റ് വർധനയിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് വിദ്യാഭ്യാസ മന്ത്രിയെന്നും പഠിക്കുകയെന്നത് വിദ്യാർത്ഥികളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് അനുവദിക്കേണ്ടത് രണ്ടാം എൽ.ഡി.എഫ് സർക്കാറിന്‍റെ കടമയായിരുന്നു. പ്രശ്നപരിഹാരമായില്ലെങ്കിൽ ലീഗ് തന്നെ സമരത്തിനിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

വടകരയിൽ സർവകക്ഷിയോഗം ചേരണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കാഫിർ പ്രയോഗമാണ് വടകരയിൽ രംഗം വഷളാക്കിയത്. പ്രയോഗം നടത്തിയത് ആരെന്ന് പൊലീസും സർക്കാരും പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button