തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. കേരളം കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ജോസ് കെ. മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി തന്നെ ഇടതുമുന്നണിയ്ക്കുവേണ്ടി രാജ്യസഭയിലേക്ക് മത്സരിക്കും.
വിഷയം മുന്നണിയോഗത്തില്‍ കാര്യമായി ചര്‍ച്ചചെയ്തില്ല. കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ സീറ്റായതിനാല്‍ അവര്‍ക്ക് തന്നെ വിട്ടുനല്‍കാന്‍ ധാരണയാകുകയായിരുന്നു. ബുധനാഴ്ച കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഇടതുമുന്നണി യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയില്‍
യുഡിഎഫ് വിട്ടതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ജോസ് കെ മാണി എം.പി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പാലായില്‍ മാണി സി. കാപ്പനോട് മത്സരിച്ച് തോറ്റതോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നേരത്തെ രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാന്‍ ജോസ് കെ. മാണി വീണ്ടും തയ്യാറെടുക്കുന്നത്.
Post Your Comments