ThiruvananthapuramKeralaLatest NewsNews

‘എനിക്ക് സ്ഥാനം താങ്ങാൻ കഴിയുമോയെന്ന് പാർട്ടി തീരുമാനിച്ചോളും, അസഹിഷ്ണുത വേണ്ട’: ജെബി മേത്തർ

കോണ്‍ഗ്രസ് ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, സീറ്റ് മോഹിച്ചിരുന്ന മുൻ മന്ത്രിയായ കെ.വി തോമസിന്‍റെ മകന്‍ ബിജു തോമസ് രൂക്ഷവിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു.

തിരുവനന്തപുരം : കെ.വി തോമസിന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ജെബി മേത്തർ മറുപടി നൽകി. തനിക്ക് രാജ്യസഭാ സീറ്റ് എന്ന സ്ഥാനം താങ്ങാൻ കഴിയുമോയെന്ന് പാർട്ടി തീരുമാനിക്കും. ആർക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത്. അതിൽ ആർക്കും അസഹിഷ്ണുത ഉണ്ടാകേണ്ട കാര്യമില്ലെന്ന് ജെബി മേത്തർ വ്യക്തമാക്കി.

Also read: ‘നിങ്ങളുടെ ഒരു തരി മണ്ണോ വീടോ കെ റെയിലിന് പോകില്ല’: സർവ്വേ കല്ല് പിഴുതുമാറ്റാൻ പങ്കുചേർന്ന് എം.എം ഹസ്സനും

ദിലീപിനൊപ്പമുള്ള സെൽഫിയെ കുറിച്ചും അവർ വിശദീകരണം നൽകി. ‘നഗരസഭയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ദിലീപ് എത്തുകയായിരുന്നു. സെൽഫി എടുത്തതിൽ വേറെ കാര്യങ്ങൾ ഒന്നുമില്ല. അതിൽ കുറ്റബോധവുമില്ല. ദിലീപിന്റേത് കോടതിയിലുള്ള വിഷയമാണ്. രാഷ്ട്രീയ രംഗത്തുള്ളവർക്ക് എതിരെയും പല കേസുകളും ഉണ്ടായിട്ടുണ്ട്. അവർക്കൊപ്പവും ഞാൻ വേദി പങ്കിടാറുണ്ട്. പി.ടി തോമസിനൊപ്പം നടിക്ക് വേണ്ടി ഞാൻ പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടികളിൽ അതിഥികളെ തീരുമാനിക്കുന്നത് ഞാൻ അല്ല’ ജെബി മേത്തർ പ്രതികരിച്ചു.

കോണ്‍ഗ്രസ് ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, സീറ്റ് മോഹിച്ചിരുന്ന മുൻ മന്ത്രിയായ കെ.വി തോമസിന്‍റെ മകന്‍ ബിജു തോമസ് രൂക്ഷവിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു. ‘നേതൃ ദാരിദ്ര്യമുള്ളത്’ എന്ന തലക്കെട്ടോടെയാണ് ബിജു തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കോൺഗ്രസിന്റെ തീരുമാനത്തെ വിമർശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button