ErnakulamLatest NewsKeralaNews

‘എനിക്ക് സങ്കടം ഒന്നുമില്ല, എന്നാലും..’ രാജ്യസഭാ സീറ്റ് ചോദിച്ചില്ല, പത്മനാഭന്റെ വാക്കുകൾ വേദനിപ്പിച്ചു: കെ.വി തോമസ്

നേരത്തെ, രാജ്യസഭാ സീറ്റ് നേടാനായി കെ.വി തോമസും ചരടുവലികൾ നടത്തിയിരുന്നു. എന്നാൽ, പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ കാര്യങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് കെ.വി തോമസ്.

കൊച്ചി: കോൺഗ്രസിന്റെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയുടെ ഉചിതമായ തീരുമാനമാണെന്ന് മുൻ എംപി കെ.വി തോമസ്. ജെബിയുടേത് കോൺഗ്രസ് കുടുംബമാണെന്നും, അവർക്ക് പ്രവർത്തന പാരമ്പര്യമുണ്ടെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.

Also read: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്ങ്: ഒന്നാം വർഷ എംബിബിഎസ്‌ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകി

നേരത്തെ, രാജ്യസഭാ സീറ്റ് നേടാനായി കെ.വി തോമസും ചരടുവലികൾ നടത്തിയിരുന്നു. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തി അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറുമായി അടക്കം കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ, പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ കാര്യങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് കെ.വി തോമസ്. ‘ഞാൻ സീറ്റ് ചോദിച്ചിട്ടില്ല. താരിഖ് അൻവർ വിളിച്ചിട്ടാണ് ഡൽഹിയിൽ പോയത്. പാർട്ടി വേദികളിലാണ് പ്രവർത്തകർ രാഷ്ട്രീയ വിമർശനം ഉന്നയിക്കേണ്ടത്. എന്നാൽ, പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. സീറ്റിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ചിലർ നേതാക്കളെ അവഹേളിച്ചു’ കെ.വി തോമസ് പ്രതികരിച്ചു.

‘സീറ്റ് ചോദിച്ചെന്ന പേരിൽ ടി. പത്മനാഭൻ എനിക്കെതിരെ നടത്തിയ വിമർശനം വേദനിപ്പിച്ചു. ഞാൻ അട്ടയാണോ എന്ന് പത്മനാഭൻ തന്നെ ആലോചിക്കട്ടെ’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button