കാട്ടാക്കട; സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായിരിക്കുന്നു. ബാലരാമപുരം തലയൽ ആമച്ചൽ മേലെപുത്തൻ വീട്ടിൽ മനു(29)വാണ് അറസ്റ്റിൽ ആയിരിക്കുന്നത്. എട്ടു പേരിൽ നിന്നായി 13 ലക്ഷത്തിലേറെ മനുവും സംഘവും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. 2017 ൽ കാട്ടാക്കട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ഒരാൾ പിടിയിലായിരുന്നു.
ഇപ്പോൾ പിടിയിലായ മനുവിനെ ജോലി തട്ടിപ്പിന്റെ പേരിൽ സൈന്യത്തിൽ നിന്നു പിരിച്ച് വിട്ടിരുന്നു. വ്യാജ കോൾ ലറ്ററും, ഇന്റർവ്യു കാർഡും നൽകിയാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചിരുന്നത്. ഒളിവിലായിരുന്ന പ്രതിയെ ഡിവൈഎസ്പി എസ്.ഷാജി, ഇൻസ്പെക്ടർ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കി.
Post Your Comments