സൗദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരസഭയുടെ കീഴില്‍ നടന്ന പരിശോധനയില്‍ നിയമ ലംഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയുണ്ടായത്.
Read Also: കേരളത്തിലെ കൊട്ടിക്കലാശം, ഏപ്രില്‍ നാലിന്
പ്രവിശ്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലുള്പ്പെട്ടതാണ് നാല് സ്ഥാപനങ്ങളുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൃത്യമായ സാമൂഹിക അകലം പാലിക്കാതെ ഒട്ടേറെ ഉപഭോക്താക്കള്‍ സ്ഥാപനത്തിനകത്ത് ഒരേ സമയമെത്തിയതാണ് പരിശോധനയ്ക്ക് വഴിവച്ചത്.
Read Also: ആധാര്‍ നമ്പർ പോലെ ഭൂസ്വത്തുക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പർ നല്‍കാനൊരുങ്ങി കേന്ദ്രസർക്കാർ
മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന നിയമ-നിര്‍ദേശങ്ങളുടെ ലംഘനം, മതിയായ രേഖകളുടെ അഭാവം, നിയമപരമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments