ന്യൂഡല്‍ഹി : ഭൂരേഖ ആധുനീകരണ പദ്ധതി (ബി.ഐ.എല്‍.ആര്‍.എം.പി) ഭാഗമായി ഭൂസ്വത്തുക്കള്‍ക്ക് സവിശേഷ തിരിച്ചറിയില്‍ നമ്പർ നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Read Also : വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
എല്ലാ ഭൂരേഖകളും റവന്യൂ കോടതി രേഖകളുമായും ആധാറുമായും ബാങ്ക് രേഖകളുമായും സംയോജിപ്പിക്കും. സവിശേഷ ഭൂസ്വത്ത് തിരിച്ചറിയില്‍ നമ്പർ പദ്ധതി (യു.എല്‍.പി.എല്‍) പത്തുസംസ്ഥാനങ്ങളില്‍ തുടങ്ങി. ഇത് 2022 മാര്‍ച്ചോടെ രാജ്യവ്യാപകമായി നടപ്പാക്കും. സവിശേഷ നമ്പർ വരുന്നതോടെ ഭൂമി തട്ടിപ്പ് അടക്കമുള്ളവ തടയാനാകുമെന്നും പൗരന്‍മാര്‍ക്കുള്ള സേവനം മെച്ചപ്പെടുത്താനാകുമെന്നുമാണ് അവകാശവാദം. ഭൂസ്വത്തുമായി ബന്ധപ്പെട്ട ഒരു രേഖ ആധാറുമായി ബന്ധിപ്പിക്കാന്‍ മൂന്നു രൂപയാണ് ചെലവ് വരിക.
Post Your Comments