ഉത്തർപ്രദേശ്: ഒമിക്രോൺ ഭീതി വകവയ്ക്കാതെ നിയമങ്ങൾ കാറ്റിൽ പറത്തി യു.പിയില്‍ കോണ്‍ഗ്രസിന്‍റെ മാരത്തൺ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് ‘സ്ത്രീകള്‍ക്കും പോരാടാം’ കാമ്പയിന്‍ നടന്നത്. ഇതിനെ തുടർന്ന് രാവിലെ അരങ്ങേറിയ മാരത്തണിൽ ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് പങ്കെടുത്തത്.
Also Read:പൊതു ഖജനാവ് കാലിയാക്കാനുള്ളതാണ്, അല്ലാതെ പണം സമ്പാദിച്ചു സൂക്ഷിക്കാനുള്ളതല്ല: തോമസ് ഐസക്
ഇവരിൽ ആരും തന്നെ മാസ്ക് ധരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്തില്ല. യു.പിയിലെ ബറേലിയിലാണ് മാരത്തൺ നടന്നത്. ഇവിടെ തിക്കിലും തിരക്കിലും വീണ നരവധി പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം സംഭവം വിവാദമായതോടെ പ്രതികരണവുമായി കോൺഗ്രസ് നേതാവും ബറേലി മുൻ മേയറുമായ സുപ്രിയ അരോൺ രംഗത്തെത്തി. ‘ആയിരക്കണക്കിന് പേര്‍ വൈഷ്ണോദേവി ക്ഷേത്രത്തില്‍ പോയി. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഇത് വളരെ മാനുഷികമായ ഒരു കാര്യമാണ്. ഇവര്‍ സ്കൂള്‍ വിദ്യാര്‍ഥിനികളാണ്. എന്തെങ്കിലും കാരണത്താല്‍ ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടി അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു’, സുപ്രിയ അരോൺ ചോദിച്ചു.
Post Your Comments