KeralaLatest NewsNews

പിച്ച ചട്ടി എടുത്ത കേരള ജനത, ആശാന് ഇത്രയും വിവരമൊക്കെ ഉണ്ടായിരുന്നോ എന്ന് ട്രോളർമാർ; പ്രകടന പത്രികയിൽ അമളി പറ്റി സിപിഎം

യു ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തെ പരിഹസിച്ച മന്ത്രി എം എം മണിയെ തിരിഞ്ഞുകൊത്തി സ്വന്തം വാക്കുകൾ. നമ്പർ കേരളമെന്ന് പിണറായി സർക്കാർ അവകാശപ്പെടുന്ന കേരളത്തിൽ ഇപ്പോഴും ലക്ഷക്കണക്കിന് കുടുംബങ്ങളാണ് പരമദരിദ്രരായിട്ടുള്ളതെന്ന കുറ്റസമ്മതമാണ് പ്രകടന പത്രികയിലൂടെ സി പി എം സമ്മതിക്കുന്നതെന്ന് സോഷ്യൽ മീഡിയ. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബും പറയുന്നത്. യഥാർത്ഥത്തിൽ എം എം മണി തുറന്ന് കാട്ടിയത് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് തന്നെയാണ് ജിതിൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മന്ത്രി എം എം മണിയുടെ ഫേസ്ബുക് പോസ്റ്റാണ് താഴെ. മന്ത്രി ഉദ്ദേശിച്ചത് യുഡിഫ് നിട്ട് കൊട്ടാൻ ആണെങ്കിലും യഥാർത്ഥത്തിൽ തുറന്ന് കാട്ടിയത് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് എന്ന് ദുഖത്തോടെ പറയേണ്ടി വരും. ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നത് ‘പരമദരിദ്രരായ 45 ലക്ഷം കുടുംബങ്ങൾക്ക് വികസന സഹായം നൽകുമെന്നാണ്’. അതായത് കേരള സംസ്ഥാനം രൂപീകരിച്ച് 64 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആകെയുള്ള മൂന്നര കോടി ജനങ്ങളിൽ ഏകദേശം പകുതിയും ഇപ്പോഴും പരമ ദരിദ്രർ ആണെന്ന് കേരളം നമ്പർ വൺ എന്ന് തള്ളുന്ന സിപിഎം തന്നെ സമ്മതിച്ചിരിക്കുന്നു.

Also Read:സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ​പോ​ലും ആ​ര്‍എ​സ്എ​സ് അ​ജ​ണ്ട​യിലേയ്ക്ക് മാ​റു​ന്നു: മു​ഖ്യ​മ​ന്ത്രി

64 വർഷത്തിൽ പകുതിയിലേറെയും കേരളം ഭരിച്ചത് സിപിഎം ആണ്. എന്നിട്ടും ഇപ്പോഴും ജനസംഖ്യയുടെ പകുതിയും പരമ ദാരിദ്ര്യത്തിലാണ്. ഗൾഫിലേക്ക് 40 ലക്ഷം മലയാളികൾ കുടിയേറിയില്ലായിരുന്നു എങ്കിൽ പരമ ദരിദ്രരുടെ സംഖ്യ എത്രയായിരുന്നേനെ എന്ന് പാർട്ടി അടിമകൾക്ക് ഒഴികെ ബാക്കിയെല്ലാവര്ക്കും മനസിലാകും. എന്തായാലും വെറുത കിറ്റ് കിട്ടുന്നത് കൊണ്ട് ഈ ‘പരമ ദരിദ്രർ’ വോട്ട് ചെയ്തു തങ്ങളെ വീണ്ടും അധികാരത്തിൽ എത്തിക്കും എന്ന് പാർട്ടി കണക്ക് കൂട്ടുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഉണ്ടാകും ഇതേ പരമ ദരിദ്രരെ കുറിച്ചുള്ള കരുതലുകൾ. ദാരിദ്ര്യം അങ്ങനെ തന്നെ തുടർന്നാലേ ഈ പാർട്ടിക്ക് നിലനിൽപ്പുണ്ടാകൂ എന്ന സത്യം ആരെക്കാലും നന്നായി പാർട്ടിക്കറിയാം. എന്തായാലും 45 ലക്ഷം കുടുംബങ്ങളിലെ ഏകദേശം 1.80 കോടി വരുന്ന പരമ ദരിദ്രരെ കുറിച്ച് ഓർത്ത് കരുതൽ ഒരുക്കുന്ന ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ.

https://www.facebook.com/jithinjacob.jacob/posts/3745675905502187

shortlink

Related Articles

Post Your Comments

Related Articles


Back to top button