KeralaLatest NewsNews

സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ​പോ​ലും ആ​ര്‍എ​സ്എ​സ് അ​ജ​ണ്ട​യിലേയ്ക്ക് മാ​റു​ന്നു: മു​ഖ്യ​മ​ന്ത്രി

കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​ട​തു​പ​ക്ഷം തീ​രു​മാ​നി​ച്ചു.

നാ​ദാ​പു​രം: കോ​ണ്‍​ഗ്ര​സിനെതിരെ രൂക്ഷ വിമർശനവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ജ്യ​ത്ത് മ​ത​നി​ര​പേ​ക്ഷ​ത​യും ഭ​ര​ണ​ഘ​ട​ന​യും ത​ക​ര്‍​ക്കാ​ന്‍ സം​ഘ്​​പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്നും സ്വീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി . ആ​ര്‍.​എ​സ്.​എ​സിന്റെ ഫാ​ഷി​സ്​​റ്റ്​ സ്വ​ഭാ​വം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. അ​തിന്റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ട്രെയിനിൽ ക​ന്യാ​സ്ത്രീ​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. നേ​ര​ത്തെ മു​സ്​​ലിം മ​ത വി​ഭാ​ഗ​ക്കാ​രും ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം​പോ​ലും ആ​ര്‍.​എ​സ്.​എ​സ് അ​ജ​ണ്ട​യിലേ​ക്ക് മാ​റു​ന്ന കാ​ഴ്ച​യാ​ണ് രാ​ജ്യ​ത്ത്. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട പൊ​ലീ​സ് ഇ​വ​രു​ടെ കൂ​ട്ട​മാ​യി മാ​റു​ക​യാ​ണ്.

Read Also: വാസെ ഉപയോഗിച്ചത് 13 ഫോണുകൾ, മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം 5 ഫോണുകൾ നശിപ്പിച്ചു

എന്നാൽ ദേ​ശീ​യ ത​ല​ത്തി​ല്‍​ത​ന്നെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ​ത് കൊ​ണ്ടാ​ണ് ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ല​മാ​യ​തും ജ​നം എ​ല്‍.​ഡി.​എ​ഫി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​നി​ല്‍​ക്കു​ന്ന​തും. പു​റ​മേ​രി​യി​ല്‍ നാ​ദാ​പു​രം, വ​ട​ക​ര, കു​റ്റ്യാ​ടി മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​ട​തു​പ​ക്ഷം തീ​രു​മാ​നി​ച്ചു. കെ.​പി.​സി.​സി യോ​ഗം ചേ​ര്‍​ന്ന്​ കോ​ണ്‍​ഗ്ര​സ് ഇ​തി​നെ തു​ര​ങ്കം വെ​ക്കു​ക​യാ​ണ് ചെ​യ്ത​തെന്നും പിണറായി ആരോപിച്ചു. ച​ട​ങ്ങി​ല്‍ പി. ​ഗ​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം പോ​ളി​റ്റ്ബ്യൂ​റോ മെം​ബ​ര്‍ എ​ള​മ​രം ക​രീം, സി.​പി.​ഐ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി സ​ത്യ​ന്‍ മൊ​കേ​രി, ഷെ​യ്​​ഖ്​ പി. ​ഹാ​രി​സ്, എ​ന്‍.​കെ. അ​ബ്​​ദു​ല്‍ അ​സീ​സ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, മു​ക്കം മു​ഹ​മ്മ​ദ്, സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ഇ.​കെ. വി​ജ​യ​ന്‍, കെ. ​കു​ഞ്ഞ​മ്മ​ദ് കു​ട്ടി മാ​സ്​​റ്റ​ര്‍, മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​കെ. ദി​നേ​ശ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button