Latest NewsKeralaNews

ആരുടേയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല : കെ സി വേണുഗോപാല്‍

പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്

കണ്ണൂര്‍ : ആരുടേയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കിറ്റ് വിതരണത്തെ എതിര്‍ത്തെന്ന ആരോപണം ശരിയല്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തതെന്നും കെ സി വേണുഗോപാല്‍ കണ്ണൂരില്‍ പറഞ്ഞു.

പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐഡി കാര്‍ഡ് പോലും ഇല്ലാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നു. പേരാവൂരില്‍ ഇത് കയ്യോടെ പിടികൂടിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇരട്ടവോട്ടില്‍ വിവാദം വന്നാല്‍ പിടിച്ചു നില്‍ക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരും പട്ടികയില്‍ തിരുകി കയറ്റിയത്. ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button