
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമൽ ഭവനിൽ അരോമൽ (21) എന്നയാളിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെരിങ്ങമല സ്വദേശിയായ 16 വയസുള്ള പെൺകുട്ടിയ കാണാനില്ല എന്ന പരാതിയിലെ അന്വേഷണത്തിലാണ് ആരോമല്‍ അറസ്റ്റിൽ ആയിരിക്കുന്നത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തുകയുണ്ടായത്.
പെൺകുട്ടിയും യുവാവും കല്ലമ്പലം ഭാഗത്ത് ഉള്ളതായി കണ്ടെത്തിയ പൊലീസ് ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുവരുകയുണ്ടായി. വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ സ്നേഹം നടിച്ചു കൂട്ടി കൊണ്ടു പോയി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തിയതോടെ ആരോമലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു ഉണ്ടായത്. ആരോമലിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലോട് പൊലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. നെടുമങ്ങാട് ഡിവൈഎസ്പി ജെ.ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി കെ മനോജ് , എസ്‌ഐ നിസ്സാറുദീൻ, ജിഎസ്ഐ ഭുവനചന്ദ്രൻ നായർ, എഎസ്‌ഐ അജി , രാജേഷ്, നസീറ, ഷിബു , നിസ്സാം വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് .
Post Your Comments