Latest NewsKeralaNews

മുരളീധരന്റെ ഗതികേട് ഒന്നും എന്തായാലും തനിക്ക് വന്നിട്ടില്ല; ശോഭാ സുരേന്ദ്രന്‍

മുരളീധരന് എന്നോട് അടക്കാനാകാത്ത പകയാണുള്ളതെന്ന് കേരള രാഷ്ട്രീയമറിയാവുന്ന ഏവര്‍ക്കുമറിയാവുന്ന കാര്യമാണല്ലോ.

തിരുവനന്തപുരം: ബി.ജെ.പിയില്‍ ആര്‍ക്കും വേണ്ടാത്ത നേതാവാണ് ശോഭാ സുരേന്ദ്രൻ എന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ ആക്ഷേപത്തിന് മറുപടിയുമായി ശോഭാ രംഗത്ത്. പിതാവിന്റെ മേല്‍വിലാസത്തില്‍ മാത്രം വളര്‍ന്നുവന്ന ഒരു മകന്‍ എനിക്ക് വിലയിടാന്‍ നില്‍ക്കേണ്ടെന്നും സ്വന്തം പാര്‍ട്ടിക്കാരോട് “എനിക്ക് മെമ്ബര്‍ഷിപ്പ് തരുമോ’ എന്ന് ചോദിച്ച്‌ പിറകെ നടന്ന മുരളീധരന്റെ ഗതികേട് ഒന്നും എന്തായാലും തനിക്ക് വന്നിട്ടില്ലെന്നും ശോഭ ഒരു മാ​ഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”കേരള രാഷ്ട്രീയത്തിലെ അതികായനായ കെ. കരുണാകരന് വേദനമാത്രമാണ് ഈ മകന്‍ നല്‍കിയത്. നേരെ ചൊവ്വേ നിന്നിരുന്നുവെങ്കില്‍ മുരളീധരന്‍ ഒരുപക്ഷേ, രമേശ് ചെന്നിത്തലയേക്കാള്‍ കേമനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലകൊള്ളുമായിരുന്നു. സ്വന്തം കയ്യിലിരുപ്പുകൊണ്ടല്ലേ ഇതൊക്കെ ഉണ്ടായതെന്ന് ആത്മപരിശോധന നടത്തിയിട്ട് മതി എന്നെപ്പോലെയുള്ളവരെ ഉപദേശിക്കാന്‍ വരാന്‍. പുറത്ത് നിന്നായാലും അകത്തുനിന്നായാലും ഒരു സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന ഏത് ചോദ്യം വന്നാലും, അവര്‍ക്ക് മറുപടി കൊടുക്കാനുള്ള ആര്‍ജ്ജവം ശോഭാസുരേന്ദ്രന് ഉണ്ട് എന്നുപറയുന്നത് തികഞ്ഞ ആത്മാഭിമാനത്തോടെ തന്നെയാണെന്നും” ശോഭ പ്രതികരിച്ചു.

read also:നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ കോൺഗ്രസിനായി പ്രചാരണത്തിനെത്തും; ഷക്കീല

ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹകസമിതി അംഗമായി നരേന്ദ്രമോദിയോടൊപ്പം, മീറ്റിംഗില്‍ പങ്കെടുക്കാന്‍ ചുമതലയുള്ള ഒരാളാണ് ഞാന്‍ എന്ന സാമാന്യവിവരമെങ്കിലും മുരളീധരന് ഉണ്ടാകണമായിരുന്നവെന്നു പറഞ്ഞ ശോഭ മുരളീധരന് മാറാട് തോറ്റത്തിന്റെ പ്രതികാരമാണ് ഉള്ളിൽ എന്നും കൂട്ടിച്ചേർത്തു.

”മുരളീധരന് എന്നോട് അടക്കാനാകാത്ത പകയാണുള്ളതെന്ന് കേരള രാഷ്ട്രീയമറിയാവുന്ന ഏവര്‍ക്കുമറിയാവുന്ന കാര്യമാണല്ലോ. 2004 ലെ വടക്കാഞ്ചേരി ഉപതെര തിരഞ്ഞെടുപ്പില്‍ വളരെ സുരക്ഷിതമണ്ഡലമെന്ന നിലയിലാണ് മുരളീധരന്‍ മത്സരിച്ചത്. അതേസമയം മാറാടിലെ പോരാളികളെ വളരെയധികം മോശമായ ഭാഷയില്‍ അപമാനിച്ച മുരളീധരനെതിരെ മത്സരിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ എന്നെയായിരുന്നു നിയോഗിച്ചത്. “മാറാടിന്റെ മറുപടി ബാലറ്റിലൂടെ’ എന്നായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. അന്ന് വടക്കാഞ്ചേരിയില്‍ മുരളീധരന്‍ മുട്ടുകുത്തി വീണതിന് കാരണം ശോഭാ സുരേന്ദ്രന്റെ പെട്ടിയില്‍ വോട്ട് കൂടിയതുകൊണ്ടുതന്നെയാണ്. അതിലുള്ള പകയാണ് അദ്ദേഹം ഇന്നും കൊണ്ടുനടക്കുന്നത്. നിഷ്പക്ഷമതികള്‍ക്കത് തിരിച്ചറിയാനാകും. വടക്കാഞ്ചേരിയിലെ തോല്‍വിക്കുശേഷം മുരളീധരന്റെ ഗ്രാഫ് തന്നെ ഇടിഞ്ഞു. വേറെ പാര്‍ട്ടിയായി” ശോഭ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button