നേതൃത്വം ആവശ്യപ്പെട്ടാൽ കോൺഗ്രസിനായി കേരളത്തിൽ പ്രചാരണത്തിനെത്തുമെന്നും, തമിഴ്നാടിനാണ് പ്രാധാന്യം നൽകുന്നതെന്നും നടി ഷക്കീല. ‘പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാൽ നടിയെന്ന വിലാസം മാത്രമാവുമ്പോൾ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. അതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്’ ഷക്കീല വ്യക്തമാക്കി.
പിതാവ് കോൺഗ്രസുകാരനായിരുന്നുവെന്നും, പ്രവർത്തിക്കുന്നെങ്കിൽ ഒരു ദേശീയ പാർട്ടിയിൽ ആകണമെന്നും നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ഷക്കീല പറഞ്ഞു. കോൺഗ്രസിൽ നിന്നും ക്ഷണം കിട്ടിയപ്പോൾ അത് സ്വീകരിച്ചുവെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഷക്കീല കോൺഗ്രസ് അംഗത്വമെടുത്തത്.
Post Your Comments