Latest NewsKeralaNewsCrime

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പുളിമാത്ത് വില്ലേജിൽ കൊടുവഴന്നുർ കടമുക്ക് ലതികാ ഭവനിൽ പ്രമോദ് ( 30 ) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. അംഗവൈകല്യമുള്ള ഇയാൾ ബസുകളിലും മറ്റും ഭിക്ഷ യാചിച്ചു പണം സ്വരൂപിച്ച് ജീവിച്ചിക്കുന്നയാളാണ്.

കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ഉച്ചക്ക് മടത്തറ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിക്ക് പൈസ കൊടുക്കാൻ ശ്രമിക്കുകയും, സീറ്റിൽ അടുത്ത് പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയോട് അപമര്യാദയോട് പെരുമാറുകയുമായിരുന്നു ഉണ്ടായത്.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയുണ്ടായി. തുടർന്ന് ഇവർസ്കൂളിലും സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. കുളത്തൂപ്പുഴ ഭാഗത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button