Latest NewsNewsIndia

900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കവർന്നെടുത്തു; അഞ്ചു പേർ അറസ്റ്റിൽ

ഝാർഖണ്ഡിൽ നിന്നും മോഷണം പോയ 900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കണ്ടെടുത്ത് പോലീസ്

റാഞ്ചി: ഝാർഖണ്ഡിൽ നിന്നും മോഷണം പോയ 900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കണ്ടെടുത്ത് പോലീസ്. ഹസാരിബാഗിലെ പുരാവസ്തു ഖനന മേഖലയിൽ നിന്നും മോഷണം പോയ വിഗ്രഹങ്ങളാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുകൊണ്ടു തീർത്ത രണ്ട് ബുദ്ധ വിഗ്രഹങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്.

Read Also: കണ്ണൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 70 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടു പേർ പിടിയിൽ

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഹസാരിബാഗിൽ നിന്നും വിഗ്രഹങ്ങൾ മോഷണം പോയത്. വിഗ്രഹങ്ങൾ കാണാത്തതിനെ തുടർന്ന് പുരാവസ്തു ഗവേഷകൻ രാജേന്ദ്ര ദെഹുരിയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു പോലീസിന്റെ നീക്കം. മാദ്ധ്യമ വാർത്തകളിൽ നിന്നാണ് മേഖലയിൽ ബുദ്ധ വിഗ്രഹങ്ങൾ കണ്ടെത്തിയ വിവരം പ്രതികൾ മനസിലാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജെ പി നദ്ദ ധർമ്മടത്ത്; റോഡ് ഷോയിൽ അണിനിരന്നത് ആയിരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button