Latest NewsKeralaNews

കണ്ണൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 70 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടു പേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 70 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടു പേരെ പിടികൂടി. വയനാട് പനവള്ളി സ്വദേശി ഷൗക്കത്തലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി എന്നിവരാണ് പിടിയിലായത്.

Read Also: കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; രണ്ടാം വാക്‌സിൻ സെപ്തംബർ മാസത്തോടെ പുറത്തിറക്കും

കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് സ്വർണ്ണം കണ്ടെത്തിയത്.

കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിച്ചതോടെ മലബാർ മേഖല കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് വലിയ രീതിയിൽ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ജെ പി നദ്ദ ധർമ്മടത്ത്; റോഡ് ഷോയിൽ അണിനിരന്നത് ആയിരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button