കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത്. അണികളിൽ ആവേശത്തിരയിളക്കി നദ്ദ ധർമ്മടത്തെ വീഥികളിലൂടെ റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ പൊതു ജനങ്ങളെ അഭിവാദ്യം ചെയ്ത നദ്ദയോടൊപ്പം ധർമ്മടത്തെ എൻഡിഎ സ്ഥാനാർഥി സി കെ പത്മനാഭനും കർണാടക നിയമസഭ ചീഫ് വിപ്പ് സുനിൽ കുമാർ കർക്കളെയുമുണ്ടായിരുന്നു.
നാലാംപീടികയിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങളാണ് അണിനിരന്നത്. ചക്കരക്കല്ലിൽ സമാപിച്ച റോഡ് ഷോ ബിജെപിയുടെ ജനപിന്തുണയും സ്വാധീനവും എത്രത്തോളം ശക്തമാണെന്നതിന്റെ നേർക്കാഴ്ച്ച തന്നെയായിരുന്നു.
Read Also: ബംഗ്ലാദേശിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി
കേസുകൾ കേന്ദ്ര ഏജൻസികളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്നും എന്നാൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് നീണ്ടതോടെ അന്വേഷണ ഏജൻസികൾക്ക് നേരെയായി വിമർശനമെന്നും ജെ.പി നദ്ദ പറഞ്ഞു. ശബരിമല വിഷയത്തിൽ ഭക്തരോടൊപ്പം നിന്നത് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments