വെള്ളിയാഴ്ച പൊന്നാനിയിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അച്ഛന്റെ ഓര്‍മയായി ഒരു വേദിയുണ്ട്. പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എ.എം. രോഹിതിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച വൈകീട്ടാണ് രാഹുല്‍ പൊന്നാനിയിലെത്തുന്നത്. 1987ല്‍ പി.ടി. മോഹന കൃഷ്ണന് വേണ്ടി പൊന്നാനിയിലെത്തിയ രാജീവ് ഗാന്ധിക്ക് വേണ്ടിയാണ് എ.വി. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സ്റ്റേജ് നിര്‍മിച്ചത്. അച്ഛന്റെ വാക്ധോരണികള്‍ക്ക് സാക്ഷിയായ വേദിക്ക് മുന്നിലാണ് 30 വര്‍ഷത്തിനിപ്പുറം രാഹുല്‍ എത്തുന്നത്.
Also Read:കുറ്റവാളിയെ രക്ഷപ്പെടുത്താൻ കൂട്ടാളികളുടെ ശ്രമം ; പോലീസിന് നേരെ വെടിയുതിർത്തു
1987ല്‍ രാജീവ് ഗാന്ധി പൊന്നാനിയിലെത്തുമ്ബോള് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ പി.ടി. മോഹന കൃഷ്ണന് വിജയിച്ചു. 1980ലും 82ലും ഇന്ദിരാഗാന്ധിയും പൊന്നാനിയില്‍ പ്രചാരണത്തിനെത്തിയിട്ടുണ്ട്. മുത്തശ്ശിയും അച്ഛനും പ്രസംഗിച്ച അതേ മൈതാനത്താണ് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയും ജനങ്ങളെ അഭിസംബോധന ചെയ്യുക. 80ല്‍ ഇന്ദിര എത്തിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ടി. മോഹനകൃഷ്ണന് പരാജയപ്പെട്ടു. കെ. ശ്രീധരനാണ് അന്ന് ജയിച്ചത്. 82ല്‍ ഇന്ദിര രണ്ടാമതെത്തിയ തെരഞ്ഞെടുപ്പില്‍ എം.പി. ഗംഗാധരനായിരുന്നു വിജയം. കെ ശ്രീധരനെ 96 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
Post Your Comments