മലയാളികൾക്കൊരു സന്തോഷവാർത്തയാണിത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂര്‍ണമായും മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ ‘അയ്ല്‍’ ആണ് അരികെയുടെ മാതൃസ്ഥാപനം. ഇന്ത്യയിലെ തന്നെ പ്രഥമ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെന്‍റ് ഡേറ്റിങ് ആപ്പ് എന്ന സവിശേഷതയോടെയാണ് ‘അരികെ’ അവതരിപ്പിച്ചിരിക്കുന്നത്.
Also Read:ഇന്ത്യയിലേക്ക് വന്ന ചരക്ക് കപ്പലിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന് റിപ്പോർട്ട്
കേരളത്തിന്റെ സംസ്കാരവും ശീലങ്ങളും കോര്‍ത്തിണക്കിയാണ് ‘അരികെ’ എത്തുന്നത്. 21 നും 40 നും ഇടയില്‍ പ്രായമുള്ള മലയാളികളുടെ മാച്ച് മേക്കിംഗിന് സഹായകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ‘അരികെ’യില്‍ ഭൂമിശാസ്ത്ര പരമായ അതിര്‍വരമ്ബുകള്‍ തീരെ ഇല്ല. ‘അരികെ’ യുടെ ചുവടു പിടിച്ച് രാജ്യത്തെ മറ്റു ഭാഷകളിലേയ്ക്ക് കൂടി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ മാതൃസ്ഥാപനമായ അയ്ല്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും അനുയോജ്യരായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനും, പ്രണയിക്കാനും വിവാഹിതരാകാനും ഉദ്ദേശിക്കുന്ന മലയാളി ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ‘അരികെ’, എന്ന് അയ്ല്‍ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഏബിള്‍ ജോസഫ് പറഞ്ഞു. കേരളം ഒരു തുടക്കം മാത്രമാണ്; അരികെയുടെ മറ്റു ഭാഷകളിലുള്ള വേര്‍ഷനുകള്‍ അതാതു സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും, ഏബിള്‍ ജോസഫ് അറിയിച്ചു.
Post Your Comments