ജറുസലേം : ഇന്ത്യയിലേക്കു വരുകയായിരുന്ന ഇസ്രായേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിനുനേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. താന്‍സനിയയില്‍നിന്ന് പുറപ്പെട്ട കപ്പലിനുനേരെയാണ് അറേബ്യന്‍ കടലില്‍ വെച്ച് ആക്രമണമുണ്ടായതെന്ന് ഇസ്രായേല്‍ ടി.വി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
Read Also : കുട്ടികളില്‍ കോവിഡ് വാക്സിന് പരീക്ഷിക്കാൻ അനുമതി
തുറമുഖ നഗരമായ ഹൈഫ ആസ്ഥാനമായ എക്സ്.ടി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. അതേസമയം, സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments