ചെന്നൈ: ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ചായ വാല’ എന്ന ബിവറേജ് ബ്രാന്റിൽ നിക്ഷേപം നടത്തി നയൻതാര. നയൻതാരയും പങ്കാളി വിഘ്‌നേഷ് ശിവനും ചേർന്ന് ചായ് വാലയിൽ അഞ്ചു കോടിയുടെ നിക്ഷേപമാണ് നടത്തിയത് എന്നാണ് വിവരം. സംരംഭത്തിന്റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമെന്നാണ് ഈ സംരംഭത്തിന്റെ സ്ഥാപകൻ വിദുർ മഹേശ്വരി വ്യക്തമാക്കുന്നത്.
നിലവിലുള്ള ഫണ്ടിന്റെ 80 ശതമാനം ഫിസിക്കൽ സ്റ്റോർ വിപുലീകരണത്തിനായി ഉപയോഗിക്കുമെന്നും അടുത്ത വർഷത്തോടെ 35 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. 20 ഔട്ട്‌ലെറ്റുകളാണ് നിലവിൽ ചെന്നൈയിൽ ചായ്‌വാലയ്ക്ക് ഉള്ളത്. മെട്രോ സ്റ്റേഷനുകൾ, മാളുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഷോപ്പ് തുറക്കുക.
Read Also: ‘അവനും ഉണ്ടായിരുന്നു കുടുംബവും സ്വപ്നങ്ങളും’: മാനസയെ കൊലപ്പെടുത്തിയ രാഖിലിനെ ന്യായീകരിച്ച് ചിലർ
Post Your Comments