
മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ കെ.പി ഹരിഹരപുത്രൻ അന്തരിച്ചു. അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ എന്നീ പദവികളിൽ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു. ഏകദേശം 80 സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1944 ജനുവരി മൂന്നിനാണ് ജനനം.
1971-ൽ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം സിനിമാ ലോകത്ത് എത്തുന്നത്. അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു. ഉറക്കം വരാത്ത രാത്രികൾ (1978), ചട്ടമ്പിക്കല്യാണി (1976), പ്രവാഹം (1975), ഉല്ലാസ യാത്ര (1975), തനിനിറം (1973) തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് എഡിറ്ററായും, ആൾരൂപങ്ങൾ (2016), നക്ഷത്രങ്ങൾ (2014), പ്ലെയേഴ്സ് (2013), ലിറ്റിൽ മാസ്റ്റർ ( 2012), ലവ് ഇൻ സിംഗപ്പൂർ (2009), ലോലിപോപ്പ് (2008) തുടങ്ങിയ സിനിമകളുടെ എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്.
Also Read: കഞ്ചാവ് ചെടി നട്ടുവളർത്തി, ഉണക്കി പാക്കറ്റിലാക്കി ‘ലൈവാ’യി വിൽപനയും: നാലുപേർ പിടിയിൽ
Post Your Comments