COVID 19CinemaLatest NewsKeralaNewsEntertainment

തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമല്ല, അടുത്ത ഘട്ടത്തില്‍ പരിഗണിക്കാം: മന്ത്രി സജി ചെറിയാന്‍

തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഘട്ടം ഘട്ടമായാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നത്. ആദ്യ ഘട്ടത്തില്‍ സീരിയല്‍ ഷൂട്ടിംഗ് അനുമതി കൊടുത്തു പിന്നാലെ സിനിമാ ഷൂട്ടിംഗും ആരംഭിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കൊടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് പിന്നാലെയാണ് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button