അമ്പലപ്പുഴ : അമ്പലപ്പുഴയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതിനെതിരെ സ്ഥാനാർഥി അഡ്വ.എം.ലിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. പോസ്റ്ററുകൾ നശിപ്പിച്ചതിന് പിന്നിൽ സഖാക്കളാണെന്നാണ് ലിജുവിന്റെ ആരോപണം.
‘പോസ്റ്റർ നശിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ജയിക്കില്ല സഖാക്കളെ, ഒട്ടിച്ചിരിക്കുന്ന പോസ്റ്റർ നശിപ്പിച്ചാൽ മാറുന്ന പേരല്ല എം.ലിജു. മതിലുകളിലല്ല. അമ്പലപ്പുഴയിലെ ജനങ്ങളുടെ മനസിലാണ് ഞാൻ’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Read Also : സി.ആർ.പി.എഫ് വാഹനത്തിന് നേരെ ആക്രമണം; ഒരു ജവാന് വീരമൃത്യു
അമ്പലപ്പുഴയിൽ രണ്ടാം അങ്കത്തിനിറങ്ങിയ ലിജുവിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ 15 വർഷക്കാലം മന്ത്രിയായും എംഎൽഎയായും തിളങ്ങിനിന്ന ജി.സുധാകരന്റെ പിൻഗാമിയായി ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത് എച്ച്.സലാമിനെയാണ്.
Post Your Comments