
ശ്രീനഗർ: ജമ്മുകശ്മീരിലെ ലവായ്പോരയിൽ സി.ആർ.പി.എഫ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെപ്പ്. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചുവെന്നും മൂന്ന് പേർക്ക് പരിക്കേറ്റവെന്നും ജമ്മുകശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ അറിയിക്കുകയുണ്ടായി.
ലശ്കർ-ഇ-ത്വയിബയാണ് ആക്രമണത്തിന് പിന്നിലെന്നും ഐ.ജി പറയുകയുണ്ടായി. സി.ആർ.പി.എഫ് കോൺവോയ് വാഹനത്തിന് നേരെ ലവായ്പോര മെയിൻ ചൗക്കിലാണ് ആക്രമണമുണ്ടായത്. നാല് സി.ആർ.പി.എഫ് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ചികിത്സക്കിടെയാണ് ഒരു ജവാൻ വീരമൃത്യു വരിച്ചത്. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ പറയുകയുണ്ടായി.
നേരത്തെ മാർച്ച് 22ന് നാല് തീവ്രവാദികളെ ജമ്മുകശ്മീരിൽ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
Post Your Comments