Latest NewsNewsIndia

തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്ക് വേണ്ട: ലിജുവിനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: സമീപകാല തിരഞ്ഞെടുപ്പുകളിൽ തോറ്റവരെ രാജ്യസഭ തിരഞ്ഞെടുപ്പിൽ പരിഗണിക്കരുതെന്ന് കെ മുരളീധരൻ. രാജ്യസഭയിലേക്ക് എം.ലിജുവിന്റെ പേര് പരിഗണിച്ച സാഹചര്യത്തിലാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്. കൂടാതെ, ഈ വിഷയം ഉന്നയിച്ച് ഹൈക്കമാൻഡിന് കത്തയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ പറയുന്നത്. ലിജുവിനെതിരെ കെ.സി വേണുഗോപാൽ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്കും കത്തയച്ചിട്ടുണ്ട്.

കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ ലിജുവിനെ കൊണ്ടുവരണമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ഡൽഹിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി സുധാകരൻ കൂടിക്കാഴ്ചയും നടത്തി. ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്നും ലിജു വ്യക്തമാക്കുകയും ചെയ്തു.

Read Also  :  ലഹരി പാഴ്‌സൽ കടത്തിലും വില്ലൻ ക്രിപ്റ്റോയും ടെലഗ്രാമും തന്നെ: കൊച്ചിയിൽ പിടികൂടിയത് 100 ലധികം പാഴ്സലുകൾ

ഇതോടെയാണ്, ലിജുവിനെ ലക്ഷ്യം വച്ചുള്ള കെ.സി വേണുഗോപാൽ അനുകൂലികളുടെ നീക്കം. കെ.വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി ജോണിനെ പോലുള്ള ​ഘടകകക്ഷി നേതാക്കളും രാജ്യസഭ സീറ്റിനായി സമ്മർദ്ദം തുടരുന്നുണ്ട്. ലിജുവിന് പുറമേ വി.ടി ബൽറാമിന്റെ പേരും യുവനേതാവെന്ന നിലയിൽ സജീവ ചർച്ചയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button