പാലക്കാട് : പാദങ്ങള്‍ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാര്‍ട്ടികൾക്ക് അതൊന്നും അറിയില്ലെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്. പാരമ്പര്യത്തോട് ഒരു താത്പര്യവുമില്ലെന്നാണ് കാല്‍കഴുകലിനെ എതിര്‍ക്കുന്നതിലൂടെ ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കുന്നതെന്നും ശ്രീധരന് പറഞ്ഞു.
”മുതിര്‍ന്നവരുടെ കാലു കഴുകുക എന്നത് പാരമ്പര്യമാണ്. അത് അവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാര്‍ഗം കൂടിയാണ്. എല്ലാവരും ഇതു ചെയ്യുന്നു, എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ഇത് ചെയ്യാറുണ്ട്”- ഇ ശ്രീധരന് പറഞ്ഞു.
Read Also : ഒടുവിൽ സൂര്യയോട് പ്രണയം പറഞ്ഞ് മണിക്കുട്ടൻ?; ഇനിമുതൽ ഇവർ സൂര്യമണി!
കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടുമെന്നും ശ്രീധരന് പറഞ്ഞു. ഒരുപക്ഷേ അത് കേവല ഭൂരിപക്ഷംആവാം, അല്ലെങ്കില്‍ കിങ് മേക്കര്‍ പദവിയില്‍ എത്തുന്നതിനു വേണ്ട സീറ്റുകള്‍ ആവാം. അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ എത്തിക്കുന്നതിനാവും ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments