KeralaLatest NewsNewsEntertainment

ഒടുവിൽ സൂര്യയോട് പ്രണയം പറഞ്ഞ് മണിക്കുട്ടൻ?; ഇനിമുതൽ ഇവർ സൂര്യമണി!

ബിഗ് ബോസിലെ സൂര്യയുടെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ളത് കള്ളപ്രേമം ആണെന്നും ഗെയിമിനുവേണ്ടിയുള്ള ഒരു ഉപാധിയാണെന്നും ഹൗസിനകത്തും പുറത്തും ചർച്ചകൾ നടക്കുന്നുണ്ട്. മണിക്കുട്ടനെ ഇഷ്ടമാണെന്ന് സൂര്യ ആവർത്തിക്കുന്നുണ്ട്. തനിക്കായി നൽകിയ പ്രണയകവിതയ്ക്ക് ഇനിയും മറുപടി നൽകിയില്ലെങ്കിൽ അത് തെറ്റാണെന്ന് മണിക്കുട്ടനും വ്യക്തമാക്കി. ഇതോടെ, മണിയും സൂര്യയുടെ പ്രണയം മനസിലാക്കി തിരിച്ച് പ്രേമിക്കുകയാണോയെന്ന് ചോദിക്കുകയാണ് മറ്റ് മത്സരാർത്ഥികൾ. അങ്ങനെയെങ്കിൽ സൂര്യയും മണിയും ചേരുമ്പോൾ ഇനി ഇവർ സൂര്യമണി ആകുമെന്നാണ് ഇവരുടെ ആരാധകർ പറയുന്നത്.

നൃത്തം മാത്രമല്ല മനോഹരമായി കവിതകള്‍ എഴുതാനും കഴിയുമെന്ന് സൂര്യ തെളിയിക്കുകയായിരുന്നു. അടുത്തിടെ മണിക്കുട്ടന് മനോഹരമായൊരു കവിത എഴുതി നല്‍കിയിരുന്നു താരം. മണിക്കുട്ടനെ മുന്‍പേ അറിയാമെന്നും അന്നേ ഇഷ്ടമുണ്ടായിരുന്നുവെന്നും സൂര്യ പറഞ്ഞതാണ് ഇവരുടെ ‘പ്രണയകഥ’യുടെ തുടക്കം. ഏതായാലും വരും ദിവസങ്ങളിൽ നിരവധി ഗെയിം പ്ളാനുകൾ കൊണ്ട് നിറയുന്ന ബിഗ് ബോസ് ഹൗസിനെ നമുക്ക് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button