ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല. കെകെ രമക്കും ആര്‍എംപിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ തയ്യാറെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തുടരന്വേഷണത്തിന് പുതിയ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കെകെ രമ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ഈ പ്രഖ്യാപനം.
Also Read:ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇനി ഇരട്ടി കരുത്ത്; മൂന്ന് റഫേൽ വിമാനങ്ങൾ കൂടി ഈ മാസം രാജ്യത്തെത്തും
കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പ് ലക്ഷ്യത്തില്‍ എത്തിയില്ല എന്നതാണ് കെകെ രമയുടെയും ആര്‍എംപിയുടെയും വികാരം. അതുകൊണ്ടാണ് ടിപി വധക്കേസിന്റെ ഗൂഡാലോചനയിലേക്ക് അന്വേഷണം വേണമെന്ന്, ആദ്യ തിരഞ്ഞെടുപ്പ് മല്‍സരത്തിന് ഇറങ്ങുമ്ബോള്‍ തന്നെ ആവശ്യമുന്നയിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അനുകൂല തീരുമാനം ഉണ്ടാകും, എട്ടു വര്‍ഷത്തിനിപ്പുറവും കേസില്‍ തുടരന്വേഷണ സാധ്യത ഏറെയാണെന്ന് രമേശ് ചെന്നിത്തല. തെളിവു ശേേഖരിക്കുന്നതിലുണ്ടായ തിരിച്ചടികള്‍ ആഭ്യന്തരമന്ത്രിയായിരിക്കെ മനസിലാക്കിയിട്ടുണ്ട്.
അവ വീണ്ടെടുക്കാന്‍ വീണ്ടും ശ്രമം നടത്തേണ്ടതുണ്ട്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ നേരത്തെ നടന്ന ശ്രമങ്ങളിലെ ഗൂഡാലോചന അടക്കം കാര്യങ്ങളില്‍ അന്വേഷണത്തിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ശ്രമങ്ങള്‍ നടന്നെങ്കിലും മുന്നോട്ട് നീങ്ങിയിരുന്നില്ല.
എന്നുമാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്
Post Your Comments