
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാനായി റഫേൽ വിമാനങ്ങളുടെ അടുത്ത ബാച്ചെത്തുന്നു. ഈ മാസം അവസാനത്തോടെ മൂന്ന് റഫേൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയുടെ കരുത്തായി മാറുന്ന പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലേക്കാണ് വിമാനം എത്തുകയെന്നാണ് വ്യോമസേനാ വൃത്തങ്ങൾ അറിയിക്കുന്നത്.
Read Also: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി
ഈ മാസം 30 നോ 31 നോ ആയിരിക്കും റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക. റഫേൽ വിമാനങ്ങൾ ഏറ്റുവാങ്ങി ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയിലെ വൈമാനികർ മെറിഗ്നാക് വ്യോമതാവളത്തിലെത്തിയതായാണ് റിപ്പോർട്ട്. യു.എ.ഇയിലെ അൽ ദഫ്ര വ്യോമതാവളത്തിലിറങ്ങിയ ശേഷമായിരിക്കും റഫേൽ വിമാനങ്ങൾ ഇന്ത്യയിലേക്കുള്ള യാത്ര പുനരാരംഭിക്കുക.
36 റഫേൽ വിമാനങ്ങൾക്കാണ് ഇന്ത്യ കരാർ നൽകിയിരിക്കുന്നത്. ഇതുവരെ 11 വിമാനങ്ങൾ രാജ്യത്തെത്തിയിട്ടുണ്ട്. ഈ വിമാനങ്ങളെല്ലാം അംബാലയിലെ സുവർണ്ണശരത്തിന്റെ ഭാഗമാണ്. ലഡാക്കിനെ കേന്ദ്രീകരിച്ചാണ് ഈ വിമാനങ്ങളെ വിന്യസിച്ചിരിക്കുന്നത്.
Post Your Comments