ശാന്തികൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കുമാർ നന്ദ രചനയും സംവിധാനവും ചെയ്യുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ച് ഒരു ഹൊറർ മൂഡിലുള്ള ടീസറാണ് റിലീസായിരിക്കുന്നത്. ഏപ്രിൽ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയവും അത് കുടുംബത്തിൽ വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന മകനും മരുമകളും ആ കുടുംബത്തിൽ ഉണ്ടാക്കുന്ന അസ്വസ്തതകൾ നിറഞ്ഞ അന്തരീക്ഷവുമാണ് ചിത്രം പറയുന്നത്. നിലവിലെ സമൂഹിക സാഹചര്യത്തിൽ ഇത്തരം കാലികപ്രസക്തിയുള്ള ചിത്രങ്ങൾ റിലീസ് ആകേണ്ടതുണ്ട്.
Also Read: ഇന്ത്യയുടെ അഭിമാനമുയർത്താൻ ചന്ദ്രയാൻ – 3 ,ഗഗൻയാൻ വിക്ഷേപണം അടുത്ത വർഷമെന്ന് കേന്ദ്ര സർക്കാർ
അജീഷ് മത്തായി, രാജീവ് വിജയ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശ്രീനിവാസ് കൃഷ്ണയാണ് ചിത്രത്തിൻ്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര എന്നിവർ ചേർന്നാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. എം കെ അർജുനൻ, റാം മോഹൻ, രാജീവ് ശിവ എന്നിവർ സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിധുപ്രതാപ്, കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് എന്നിവരാണ്. പാപ്പച്ചൻ ധനുവച്ചപുരമാണ് പ്രൊഡക്ഷൻ കൺട്രോളർ, ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെയ്ന്റ്സാണ് ഓഡിയോ റിലീസ് ചെയ്യുന്നത്.
ശ്രീജിത് കല്ലിയൂരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ജമാൽ ഫന്നൻ, രാജേഷ് എന്നിവരാണ് കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, പുനലൂർ രവിയാണ് ചമയം, നാഗരാജ് വസ്ത്രാലങ്കാരവും സുരേഷ് വിഷ്വൽ എഫക്ട്സും മനോജ് കോറിയോഗ്രാഫിയും ബ്രൂസ് ലി രാജേഷ് ത്രിൽസും രാജീവ് ശിവ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
Post Your Comments