ബെംഗളൂരു : ഇന്ത്യയുടെ അഭിമാന ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാൻ മൂന്ന് അടുത്ത വർഷം വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ. 2022ൽ പദ്ധതി വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നാം ഘട്ടം അടുത്ത വർഷം വിക്ഷേപിക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോക്ടർ കെ ശിവൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇക്കാര്യമാണ് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2നെപ്പോലെ ചന്ദ്രയാൻ-3ന് ഓർബിറ്റർ ഉണ്ടായിരിക്കില്ലെന്ന് ഐ എസ് ആർ ഒ വ്യക്തമാക്കി.
Read Also : സ്വർണാഭരണവും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ
മനുഷ്യനെ ശൂന്യാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനും 2022ൽ ഉണ്ടായിരിക്കും. ഈ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് പൈലറ്റുമാർ നിലവിൽ റഷ്യയിൽ പരിശീലനത്തിലാണ്
Post Your Comments