KeralaLatest NewsNews

സിനിമാക്കാരെ ഇന്റർവ്യൂ ചെയ്യുന്നത് വേസ്റ്റ് ആണ്, ഒരു തേങ്ങാക്കൊലയുമില്ല: രഞ്ജിത്ത്

സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നസിലൊന്നും വലിയ കാര്യമില്ലെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. കഴിയുമെങ്കിൽ താനടക്കമുള്ള സിനിമക്കാരെ ഇന്റർവ്യൂ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. സൈദ്ധാന്തികതയും ഒരു പൊളിറ്റിക്കൽ കറക്റ്റ്നസും ഒന്നുമില്ല, കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ ഒരു തേങ്ങാക്കൊലയുമില്ല എന്നാണ് രഞ്ജിത് പറയുന്നത്.

‘ദിലീഷ് പോത്തനോ, ശ്യാം പുഷ്കരനോ, ലിജോ ജോസ് പെല്ലിശ്ശേരിയൊ ഇരിക്കുന്നിടത്ത് ഈ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്ന വാക്ക് കൂടി കടന്നുവരില്ല. അവർ അത്തരം ഭാരങ്ങളൊന്നും തലയിലെടുക്കാറേയില്ല. അവർ ചിന്തിക്കുന്നത് സിനിമ. ഹരീഷിന്റെ കഥയുടെ സാധ്യത ലിജോ മനസിലാക്കുന്നിടത്ത് പൊളിറ്റിക്കൽ കററ്റ്നസ് എന്ന വാക്കവിടെയില്ല. അവരതിന്റെ സ്ക്രിപ്റ്റിങ്ങ് പൂർത്തിയാക്കുന്നു. സിനിമ ചെയ്യുന്നു.

ഒന്നാമത് ചർച്ച, സൈദ്ധാന്തികത എന്നൊക്കെ പറയുന്നതിലേക്ക് കയറിപോകേണ്ട കാര്യമില്ല. അവിടെന്ന് നിങ്ങൾക്ക് ഒന്നും കിട്ടാൻ പോവുന്നില്ല. നിങ്ങൾക്കത് മനസിലാവുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണെന്ന് ഒന്ന് വിശകലനം ചെയ്താൽ മതി. കഴിയുമെങ്കിൽ ഞാനടക്കമുള്ള സിനിമക്കാരെ ഇന്റർവ്യൂ ചെയ്യാൻ പോകരുത്. വെറുതെ വേസ്റ്റ് ആണിതൊക്കെ.

ലിയോ, ജവാൻ എന്നീ സിനിമകളൊക്കെ നല്ല കളക്ഷൻ കിട്ടി. ഒരു സൈദ്ധാന്തികതയും ഒരു പൊളിറ്റിക്കൽ കറക്റ്റ്നസും ഒന്നുമില്ല, കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ ഒരു തേങ്ങാക്കൊലയുമില്ല. രണ്ട് രണ്ടര മണിക്കൂർ ഹാപ്പിയായിട്ട് കണ്ടിട്ട് അവൻ വീട്ടിൽ പോവും. ഏറ്റവും കൂടുതൽ തമ്മിൽ ഇഷ്ടമില്ലാത്ത ആളുകൾ ജീവിക്കുന്ന സ്ഥലം ഇവിടുത്തെ കലാ- സിനിമ മേഖലയാണ്’, സംവിധായകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button