Latest NewsKeralaNews

മണലൂരിൽ പോരാട്ടം മുറുകുന്നു; ഇടതു-വലതു മുന്നണികളെ പ്രതിരോധത്തിലാക്കി എ എൻ രാധാകൃഷ്ണൻ; വിജയപ്രതീക്ഷയിൽ ബിജെപി

മണലൂരിൽ വിജയം കൊയ്യാൻ ബിജെപി

തൃശൂർ: എൻഡിഎയ്ക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ മണലൂർ. ബിജെപി മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനാണ് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മണലൂരിൽ രാധാകൃഷ്ണൻ തന്നെയാണ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചത്. വിജയിച്ച് ജനപ്രതിനിധികളാകുന്നവർ പോലും നിയോജകമണ്ഡലത്തെ ശ്രദ്ധിക്കുന്നില്ലെന്നുള്ള പരാതികൾ ഉയരുന്ന കാലഘട്ടത്തിൽ സേവന സന്നദ്ധ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയായിരുന്നു എ എൻ രാധാകൃഷ്ണൻ.

ഉറച്ച ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇത്തവണ മണലൂർ മണ്ഡലത്തിൽ ജനവിധി തേടാനിറങ്ങുന്നത്. ഇടതു- വലതു മുന്നണികളെ ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം. ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും ഇത്തവണ മണ്ഡലം സാക്ഷ്യം വഹിക്കുക. ബിജെപിയുടെ വോട്ടുകളും എ എൻ രാധാകൃഷ്ണന്റെ വ്യക്തിപരമായ വോട്ടുകളും ചേർന്നാൽ വിജയം ഉറപ്പാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Read Also: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇനി ഇരട്ടി കരുത്ത്; മൂന്ന് റഫേൽ വിമാനങ്ങൾ കൂടി ഈ മാസം രാജ്യത്തെത്തും

മണലൂരിൽ ബി.ഡി.ജെ.എസിനുള്ള സ്വാധീനവും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. അരയും തലയും മുറുക്കി ബിജെപി രംഗത്തിറങ്ങിയതോടെ മണലൂരിലെ ഫലം പ്രവചനാതീതമാകുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എ എൻ രാധാകൃഷ്ണന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ഥാനാർഥി പര്യടനം ഓരോ ഘട്ടം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ സ്വീകാര്യത ജനങ്ങൾക്കിടയിൽ വർധിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. മണ്ഡലത്തിലെ പല മേഖലകളിലും പ്രചാരണത്തിൽ അദ്ദേഹം ഏറെ മുന്നിലാണ്. സ്ഥാനാർത്ഥി പര്യടനത്തിനും പ്രചാരണ പരിപാടികൾക്കും വലിയ ജനപങ്കാളിത്തമാണുള്ളത്.

Read Also: ഹെലികോപ്റ്റർ, ഓരോ വീട്ടിലേക്കും ഒരു കോടി രൂപ, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ റോബോട്ട്; വാഗ്ദാനങ്ങളുമായി സ്ഥാനാർത്ഥി

സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പല സ്വാധീന മേഖലകളിലേക്കും കടന്നെത്താനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയുള്ള ബിജെപിയുടെ പ്രചാരണം ഇരു മുന്നണികളെയും ആശങ്കയിലാക്കിലാക്കിയിട്ടുണ്ട്.

തൃശൂർ ജില്ലയിലൊട്ടാകെ ബിജെപിയുടെ സ്വാധീനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് ജില്ലയിൽ നടത്തിയത്. ബിജെപിയുടെ വളർച്ചയും സ്വാധീനവും വോട്ടായി മാറിയാൽ ഇക്കുറി വിജയം നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി.

Read Also: ഉരുളക്കിഴങ്ങിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; മദ്ധ്യസ്ഥത വഹിക്കാനെത്തിയ സബ്ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ചു 

shortlink

Related Articles

Post Your Comments

Related Articles


Back to top button