ബെംഗളുരു: ഏപ്രില്‍ മുതല്‍ ബെംഗളൂരുവില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കര്‍ണാടകയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്കാണ് തലസ്ഥാന നഗരിയില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
Read Also : കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചുതള്ളി
ഏപ്രില്‍ ഒന്ന് മുതലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് മന്ത്രി കെ. സുധാകര്‍ വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ മാത്രം 1,400 കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.
Post Your Comments