ഡൽഹി: ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ജനുവരി 1 മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കാണ് ജനുവരി ഒന്ന് മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
ഇവിടങ്ങളിൽ നിന്ന് വരുന്നവർ ‘എയര്‍സുവിധ’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വിമാനത്താവളങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയ 6,000 യാത്രക്കാരിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സായിദ് തുറമുഖത്തിന്റെ 50-ാം വാർഷികം: വെള്ളിനായണയങ്ങൾ പുറത്തിറക്കി
കോവിഡ് വർധനവ് വിശകലനം ചെയ്യുന്നതിനും രാജ്യത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്താനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും നേരത്തെ ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്നും പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് കനത്ത ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Post Your Comments