
ബെംഗളൂരു: മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു സ്വദേശി ലിയയാണ് മരിച്ചത്. ഫിഫ്ത് അവന്യൂ മാളിന്റെ അഞ്ചാം നിലയില്‍ നിന്ന് പെണ്‍കുട്ടി വീഴുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠിക്കും പരിക്കേറ്റിട്ടുണ്ട്.
Read Also: പെട്രോൾ പാചകവാതക വില വർദ്ധനവ്: പിന്നിൽ പിണറായിയും കെഎന്‍ ബാലഗോപാലും, എഎന്‍ രാധാകൃഷ്ണന്‍
ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ഫിഫ്ത് അവന്യൂ മാള്‍ സ്ഥിതിചെയ്യുന്നത്. മാളിന്റെ ഗോവണിപ്പടികള്‍ കയറുന്നതിനിടെ, അഞ്ചാം നിലയില്‍ നിന്ന് ലിയ വീഴുകയായിരുന്നു എന്നാണ് വിവരം. ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ലിയ.
ക്രിസ് പീറ്റര്‍ എന്ന സഹപാഠിയാണ് ലിയക്കൊപ്പം താഴേയ്ക്ക് വീണത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ക്രിസ്. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായാണോ അപകടം സംഭവിച്ചതെന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments