Latest NewsNewsIndia

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണം പുറത്തുവിട്ട് പോലീസ്

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം പോലീസ് കണ്ടെത്തി. പൊട്ടിത്തെറിക്ക് പിന്നിലെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ബെംഗളൂരുവിലായിരുന്നു എല്ലാവരേയും ഞെട്ടിച്ച് സ്‌ഫോടനം ഉണ്ടായത്. അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാര്‍മല്‍ കോളേജിന് സമീപമുള്ള വഴിയില്‍ വൈകിട്ട് നാലരയോടെയാണ് ശബ്ദം കേട്ടത്. ചിക്ക്ബെല്ലാപൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമിത് ഷാ.

Read Also : ഐഎസ് നശിക്കണം, മതവും ഭീകരവാദവും ഉപേക്ഷിച്ചതിനു പിന്നില്‍ കുറ്റബോധം : മൂസ സെറന്റോണിയോ

ശബ്ദം കേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസുകാരും സ്‌നിഫര്‍ നായ്ക്കളും പ്രദേശം പരിശോധിച്ചു. തുടര്‍ന്നാണ് ഭൂഗര്‍ഭ വൈദ്യുത കേബിളുകളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത കേന്ദ്രമന്ത്രിമാരും സഞ്ചരിക്കുന്ന വഴികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കാറുണ്ട്. ഈ വഴിയില്‍ ഇത്തരത്തിലുള്ള അപായ സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ പെട്ടെന്നുണ്ടായ സ്ഫോടനം ഏവരെയും ഭീതിയിലാഴ്ത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button