Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ആയതുകൊണ്ടു കോണ്‍ഗ്രസില്‍ ചേരണം എന്നില്ലല്ലോ, എന്റെ കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റാണ്

ജോര്‍ജ് ചടയംമുറിയെന്ന പ്രഗത്ഭനായ മാര്‍ക്‌സിസ്റ്റ് നേതാവിന്റെ കൊച്ചുമകനാണ് ഞാന്‍. രക്തം വെച്ച്‌ ഞാന്‍ എല്‍ഡിഎഫിലല്ലേ ചേരേണ്ടത്?

യുഡിഎഫിലെ മുതിർന്ന നേതാവായ ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി ട്വന്റിയിൽ ചേർന്നത് രാഷ്ട്രീയ കേരളത്തിൽ ചർച്ചയായിരുന്നു. കമ്മ്യൂണിസ്റ്റ് അതികായന്‍ ജോര്‍ജ് ചടയംമുറിയുടെ കൊച്ചുമകൻ കൂടിയായ വര്‍ഗീസ് ജോര്‍ജ് ട്വന്റി ട്വന്റിയിൽ ചേർന്നതിന്റെ കാരണങ്ങൾ തുറന്നു പറയുന്നു.

”കിഴക്കമ്ബലം മോഡല്‍ കേരളമാകെ ചര്‍ച്ചയാവുകയാണ്. മികച്ച പ്രവര്‍ത്തനങ്ങളാണ് ട്വന്റി ട്വന്റി നടപ്പാക്കുന്നത്. അഴിമതി രഹിതമായ അവരുടെ പ്രവര്‍ത്തനങ്ങളാണ് അതിലേക്ക് ആകര്‍ഷിച്ചത്. ഞാനൊരു രാഷ്ട്രീയക്കാരനല്ല. അതെന്റെ ജോലിയല്ല. സ്വന്തം കാര്യങ്ങള്‍ക്കിടയില്‍ നാടിനുവേണ്ടിയും ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ട്വന്റി ട്വന്റി തന്നെ നടത്തണമെന്ന് എനിക്ക് ആഗ്രഹമില്ല. ഏത് പാര്‍ട്ടി ചെയ്താലും ആ പാര്‍ട്ടിയെ പിന്തുണയ്ക്കുക എന്നതാണ് തീരുമാനം. പക്ഷേ അതിപ്പോള്‍ ട്വന്റി ട്വന്റി മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്നു.” വർഗീസ് വ്യക്തമാക്കി.

read also:കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്

കിഴക്കമ്ബലത്തെക്കാള്‍ മികച്ചതായി ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി പഞ്ചായത്ത് നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തയ്യാറാണെന്നും വർഗീസ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ തീരുമാനത്തിൽ ഉമ്മന്‍ചാണ്ടിയുടെ മനസ്സ് വേദനിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ”ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ എന്ന ഐഡന്റിറ്റി ഉള്ളതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസില്‍ ചേരണം എന്നില്ലല്ലോ. എന്റെ കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റാണ്. ജോര്‍ജ് ചടയംമുറിയെന്ന പ്രഗത്ഭനായ മാര്‍ക്‌സിസ്റ്റ് നേതാവിന്റെ കൊച്ചുമകനാണ് ഞാന്‍. രക്തം വെച്ച്‌ ഞാന്‍ എല്‍ഡിഎഫിലല്ലേ ചേരേണ്ടത്? ഉമ്മന്‍ചാണ്ടി ഒരു രാഷ്ട്രീയ സര്‍വകലാശാലയാണ്. അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ പ്രൈമറി സ്‌കൂളിന് അപ്പുറത്തേക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി അത്രയും അധ്വാനിക്കുന്നുണ്ട്. ഇപ്പോഴും രണ്ടര,മൂന്നു മണിക്കൂര്‍ ആണ് ഉറങ്ങുന്നത്. അത് എനിക്ക് ചെയ്യാന്‍ പറ്റില്ലായിരിക്കും. അദ്ദേഹത്തിന് മുന്നില്‍ ഞാനൊന്നുമല്ല.

ട്വന്റി ട്വന്റി പ്രവേശനം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹത്തോട് ചോദിച്ചാല്‍ ഒരിക്കലും അത് താത്പര്യമുണ്ടാകില്ല.കാരണം ജീവിതത്തില്‍ ശ്വസിക്കുന്നതുവരെ കോണ്‍ഗ്രസ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുറത്തുകാണുന്ന അതേ മനുഷ്യനാണ് കുടുംബത്തിലും. ആരുടേയും കാര്യത്തിലും ബലമായി ഇടപെട്ട് തീരുമാനങ്ങള്‍ മാറ്റാറില്ല. എന്റെ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിരിക്കാം… ” വർഗീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button