തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐ ഏറ്റെടുത്തു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്. എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് സിബിഐ എഫ്‌ഐആർ സമർപ്പിച്ചിട്ടുള്ളത്.
ഫെബ്രുവരി 24 നാണ് സംസ്ഥാന സർക്കാർ പീഡന പരാതി സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിട്ടത്. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ എഫ്‌ഐആറിൽ ചുമത്തിയിട്ടുണ്ട്.
Read Also: അറുപതു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ
Post Your Comments