Latest NewsKeralaNews

‘ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ഇനി ഡൽഹി വിടുന്നുള്ളൂ’; രണ്ടും കൽപ്പിച്ച് സോളാർ കേസിലെ പരാതിക്കാരി

ന്യൂഡൽഹി : സോളാർ കേസിൽ വലിയ സമ്മർദം അനുഭവിക്കുന്നതായി പരാതിക്കാരി. ഒരു തരത്തിലാണ് പിടിച്ചു നിൽക്കുന്നതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു.

‘സമ്മർദം ഞാൻ ശ്രദ്ധിക്കാറില്ല. ഒരുപാട് ആരോപണങ്ങൾ എനിക്കെതിരെ വരുന്നുണ്ട്. ഒരുതരത്തിൽ ഞാൻ പിടിച്ച് നിൽക്കുകയാണ്. നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ. അതായത്, മൊഴി കൊടുക്കാതിരിക്കുന്നതിന് വേണ്ടി എന്നെ ഒരു വധശ്രമത്തിന്റെ അറ്റം വരെ കൊണ്ടു വന്നെത്തിച്ചു. ഞാൻ ജീവനോടെ രക്ഷപ്പെട്ടത് ശ്രീചിത്രയിലെ ട്രീറ്റ്‌മെന്റും ഒരു സ്വകാര്യ ആശുപത്രിയുടെ കണ്ടുപിടിത്തവും കൊണ്ടു മാത്രമാണ്’ – പരാതിക്കാരി പറഞ്ഞു.

Read Also :  ‘അമ്മ’യുടെ ചുമതലയിൽ നിന്നും പൂർണമായും ഒഴിഞ്ഞ് ഗണേഷ് കുമാർ; പിന്നിലെ കാരണമിത്

അങ്ങനെയാണ് സോളാർ കേസ് ഒരു രാഷ്ട്രീയ ആയുധമായി നിൽക്കാതെ നിഷ്പക്ഷ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന സംവിധാനത്തിലേക്ക് മാറിയത്. രണ്ടു ദിവസത്തിന് അകം ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ഡൽഹി വിടുന്നുള്ളൂ എന്നും അവർ വ്യക്തമാക്കി.

കേരളത്തിൽ എഫ്‌ഐആർ കേട്ട കേസാണിത്. തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവരണമെന്ന ഉദ്ദേശ്യമില്ല. ഇപ്പോൾ തന്നെ വളരെ നിശ്ശബ്ദമായാണ് ഇതിന്റെ പിറകെ നടക്കുന്നത്. ഇത് പൊലീസിന്റെ കുഴപ്പമല്ല. അവർക്ക് പരിമിതികളുണ്ട്. അതു കൊണ്ടാണ് സിബിഐയെ സമീപിച്ചതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button