തിരുവനന്തപുരം: ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരന്‍ ആണെന്ന് വെള്ളാപ്പള്ളി നടേശന്‍. സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ കേസ് അടഞ്ഞ അധ്യായമാണ്. ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കത്തില്‍ ഒരു കൂട്ടം പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത്.
എന്നാല്‍, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നായിരുന്നു അഡ്വ. ഫെനി ബാലകൃഷ്ണന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി വാര്‍ത്താ സമ്മേളനം നടത്തിയതെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.
Post Your Comments